ഇതെന്റെ ജ്യേഷ്ഠന്റെ പുത്രന്‍. ഇവനെ കണ്ടാല്‍ എനിക്കു് ബാലരമയിലെ അപ്പൂസി(henry)നെ ഓര്‍മ്മ വരും.
ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചതിവനാണു്. എന്റെ ഗുരു. ഞാനാദ്യമെടുത്തഫോട്ടോയുമിവന്റെ തന്നെ.
"ഇതു് കിച്ചന്‍ അതു് ബാത്രൂം ഇതു വാതില്‍." അവന്‍ എനിക്കു് പറഞ്ഞു തന്നു.
"ഡാ ആദ്യം അതു മലയാളത്തില്‍ പഠിക്കു് കിച്ചന്‍ എന്നാല്‍ അടുക്കള" ഞാന്‍ പറഞ്ഞു.
"അപ്പോ ബാത്രൂം?" അവന്‍.
"കുളിമുറി" ഞാന്‍.
"അപ്പോ വാതില്‍?"
ഞാനെന്തു പറയും?
ഇപ്പൊഴേ ഇംഗ്ലീഷ് മലയാളം വിവേചനമുണ്ടാക്കി അവനെ വഴിതെറ്റിക്കാന്‍ ശ്രമിച്ച എന്നെ തല്ലിക്കൊല്ലണ്ടേ.
അവനാ വാതില്‍ തുറന്നു. ഞാന്‍ ക്യാമറ തപ്പിയെടുത്തു ക്ലിക്കി.
"എനിക്കന്ധകാരമായിരുന്നു ഇഷ്ടം. നീയിതുതുറന്നതെന്തിനു്?"
അവന്‍ ചിരിച്ചു.
സകലമാന സമസ്യകളും പരിഹരിച്ചുതരുന്ന ഗുരുവിന്റെ ചിരി.
അതില്‍ എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടായിരുന്നു
Saturday, June 24, 2006
Subscribe to:
Post Comments (Atom)
5 comments:
അങ്ങനെ ഞാനിരുളായിരുന്നപ്പോള്‍ അവനെനിക്കു് വെളിച്ചമായി.
(ചുമ്മാ ;-))
മിടുക്കന്‍!!!
(സിദ്ധുനെ അല്ല ഉദ്ദേശിച്ചെ)
അപ്പൊ സിദ്ധു റിംപോച്ചയുടെ അക്കുസുട്ടു... :)
പടം എടുക്കൂ
2. ലൈറ്റപ്പ് ഞാന്‍ ചെയ്യാം
3. അയ്യേ ഇനിയും ഞാന്‍ പറഞ്ഞുതരണമെന്നോ മോശം!
(ഹിസ്റ്ററിക്ക് മലയാളത്തില്‍ ചരിത്രമെന്നു പേര്‍ പറയും എന്നാല്‍ മലയാളത്തിനു ഹിസ്റ്ററിയില്‍ എന്തു പറയും?! എതോ മിമിക്രീ)
നന്നായിരിക്കുന്നു സിദ്ദാര്‍ത്ഥാ..
എനിക്കു രണ്ടാമത്തെ പടം റൊമ്പ പുടിച്ചാച്ച്
Post a Comment