Wednesday, June 07, 2006

ഒരു ഗോമ്പിനേഷന്‍


"യെസ്, അപ്പോള്‍ ഫോട്ടൊഗ്രാഫിയില്‍ കമ്പം തുടങ്ങിയല്ലേ... ഈ പടം കൊള്ളാം. പക്ഷേ കുറേം കൂടി നന്നാക്കാനുണ്ട്. നമ്മള്‍ ക്യാമറയിലെ ആ കുഞ്ഞുകണ്ണാടിയില്‍ കൂടെ നോക്കുമ്പോള്‍ എന്തു കാണുന്നു എന്നുള്ളതനുസരിച്ചാണ് പടങ്ങള്‍ ബ്ലോഗില്‍ വരുന്നത്. ഉദാഹരണത്തിന് നമ്മള്‍ ഒരു പക്ഷിയെ ആണ് ഉന്നം വെക്കുന്നതെന്നോര്‍ക്കുക. ചില തുരപ്പന്മാര്‍, അതിരിക്കുന്ന ചില്ലയും, മരവും അയലോക്കത്തെ വീടും അവിടുത്തെ വീട്ടുകാരെയുമൊക്കെ കാണും. പാടില്ല. ഏകത്തില്‍ അഗ്രം വേണം. നമ്മള്‍ ആ പക്ഷിയുടെ കണ്ണു മാത്രമേ കാണാവൂ. അങ്ങിനെയല്ലേ അര്‍ജ്ജുനനൊക്കെ പേരുകേട്ട ഫോട്ടോ പിടുത്തക്കാരായത്.
അതുകൊണ്ട് അങ്ങിനെയൊക്കെ പടം പിടിക്കൂ. വിജയീ ഭവ."


ഈ പറഞ്ഞതു്‌ വക്കാരി ഉസ്താദു്‌. പിന്നെ ഒന്നും നോക്കീല. ക്യാമറയുള്ളപ്പോള്‍ ക്യാ മറ? അതും തൂക്കി പുറത്തേക്കിറങ്ങി. നാടായ നാടൊക്കെ ചുറ്റി. മരം വേണം. പിന്നെ ഒരു പഷ്കിയും.

"കല്ലെക്കണ്ടാല്‍ നായെക്കാണൊ
നായെക്കണ്ടാല്‍ കല്ലെക്കാണൊ"

എന്നമാതിരിയായി കാര്യങ്ങള്‍. മരം കിട്ടിയാല്‍ പക്ഷിയെ കിട്ടാനില്ല. വല്ല വിധേനയും പക്ഷിയെ കണ്ടു പിടിച്ചാല്‍ മരമെവിടെ?

വലഞ്ഞു. ശരിക്കും വലഞ്ഞു. തൊട്ടടുത്തു വണ്ടി ചവിട്ടിനിര്‍ത്തിയിട്ടു്‌ ഒരറബി ജനലിലൂടെ പകുതിശരീരം പുറത്തേക്കിട്ടു്‌ നിലവിളിച്ചു.

ഇന്ത മജ്നൂന്‍??
മായി ഷൂഫ്‌ സെയ്യാരീ??

തര്‍ജ്ജമ: നിനക്കെന്താ നട്ടപ്രാന്താണോ? എന്റെ വണ്ടി വരുന്നതു്‌ കണ്ടില്ലേ?(പ്രാന്തിന്റെ കാര്യം അവന്റെ ആംഗ്യത്തില്‍ നിന്നു മനസ്സിലായി)

അവസാനം തണലുപറ്റി ഒരു മരത്തിന്റെ ചുവട്ടിലിരുന്നു. വരരുചി മയങ്ങിയപോലെ ഒന്നു മയങ്ങി. അപ്പോള്‍ ആരോ സംസാരിക്കുന്നതു കേട്ടു.

"ഈ താഴെ ഇരുന്നുറങ്ങുന്നതാരാണെന്നറിയാമോ?"

"അറിയില്ല. ആരാ? ദുബൈ റൂളറാ?"

"ശ്ശെ മണ്ടീ അല്ല. ഇയ്യാളെ കണ്ടാല്‍ അങ്ങനെ തോന്നുമോ"

"പിന്നെ?"

"ജപ്പാനില്‍ നിന്നൊരു കല്യാണരാമന്‍ നല്ല ഫോട്ടോ എടുക്കുന്നതിനൊരുപമ പറഞ്ഞതുകേട്ടു്‌ പക്ഷികളെ തപ്പിയിറങ്ങിയിരിക്കുവാണീ മണ്ടന്‍"

" എന്നിട്ടിയാളെന്തു ചെയ്യാന്‍ പോകുന്നു"

"എന്തു ചെയ്യാന്‍. 3 സെക്കന്‍ഡുകള്‍ക്കകം ഇയ്യാള്‍ ഉറക്കമുണരും പിന്നെ നമ്മുടെ പടമെടുക്കും പിന്നെ അതു ബ്ലോഗ്ഗിലിടും അതു എക്കാലത്തേയും മികച്ച പടമായിരിക്കും."

"അയ്യേ ഞാനില്ല. ഇന്നലെ എന്റെ പുരികം ഷേപ്പു ചെയ്യാന്‍ മറന്നു"

"ന്നാല്‍ നീ പൊയ്ക്കോ ഞാനിവിടിരുന്നു്‌ ചരിത്രത്തിന്റെ ഭാഗമാവാന്‍ പോകുന്നു"

ഞാനുണര്‍ന്നു.
നേരെ മുകളില്‍ രണ്ടു പക്ഷികള്‍. ഒട്ടുമമാന്തിച്ചില്ല. ക്യാമറയെടുത്തു്‌ ഒരു കണ്ണടച്ചു്‌ ഉന്നം നോക്കി.
ങ്‌ഹേ! ഒരു പക്ഷിമാത്രമെയുള്ളല്ലോ. ഏകാഗ്രത കൂടിപ്പോയോ?


ഇത്തിരി ഏകാഗ്രത കുറച്ചു. പിന്നെ ക്ലിക്കി




(ചിത്രം കാണാന്‍ കഴിയാത്തവര്‍ക്കായി ആയതു്‌ ബക്കറ്റില്‍ ഇവിടെ )

14 comments:

Visala Manaskan said...

വിവരണം കലക്കി മാഷെ. പടവും.

myexperimentsandme said...

എന്റെ സിദ്ധാര്‍ത്ഥാ....... അതു തകര്‍ത്തു. എന്റെ ഊപ്പ ദേശം ഇത്രയ്ക്കങ്ങ് ഏക്കുമെന്ന് കരുതിയില്ല. ഉഗ്രന്‍ വിവരണം. പുരികം വടിക്കാത്ത ചേച്ചീടെം കൂടെ കൊട്!

ഏകാഗ്രത കൂടരുത്. ഏകാഗ്രത കൂടുമ്പോള്‍ പേശികള്‍ വലിഞ്ഞുമുറുകും. മസിലുകള്‍ ബലവത്താകും. കൈവിരലിന്റെ അഗ്രമൊക്കെ ഭയങ്കര സ്ട്രോങ്ങാകും. അങ്ങിനത്തെ അവസ്ഥയില്‍ ക്ലിക്കുമ്പോള്‍ പറ്റുന്ന കുഴപ്പം ക്യാമറ മൊത്തം താഴോട്ടിരിക്കും. പക്ഷിയുടെ വദനം ഉന്നം വെക്കുന്നവന് ആസനം കിട്ടുന്നതിന്റെ കാരണമതാണെന്നാണ് ഫേമസ് ജാപ്പനീസ് ക്യാമറച്ചക്കിരവരട്ടി, ഫ്യൂജീയാമാ മക്കാസിനോസാന്‍ പറഞ്ഞിരിക്കുന്നത്.

ചിലപ്പോള്‍ ഈ ഏകാഗ്രതാബലം ടെലിപ്പതിയായി നമ്മള്‍ ഫോക്കസ് ചെയ്യുന്ന വസ്തുവിലും പതിക്കും. ജീവനുള്ള വസ്തുവാണെങ്കില്‍ അത് ഷിറ്റടിക്കും. ദേ ഇതുപോലെ

അതുല്യ said...

പടം ഒന്നും കാണാനില്ലല്ലോ? വിശാലന്‍ കണ്ടതനുസരിച്ച്‌ എനിക്കും കാണേണ്ടതല്ലേ?

പടം വീണ്ടും ഇടുമോ?

Vempally|വെമ്പള്ളി said...

ഒരു പടമെടുക്കാനിത്രേമൊക്കെ ആലോചിക്കണൊ :-) കലക്കി സിദ്ധുബായ് (© കലേഷ്)

സിദ്ധാര്‍ത്ഥന്‍ said...

അതുല്യക്കീപടമേ കാണാതുള്ളൂ? ഇതിനുമുന്‍പിട്ട രണ്ടെണ്ണം കാണാമോ? ഇതു മാത്രമാണെങ്കില്‍ ചിലപ്പോള്‍ ഒന്നുകൂടെയിട്ടാല്‍ പ്രശ്നം തീരുമായിരിക്കും. അതല്ലെങ്കില്‍ ഗൂഗിള്‍ പടങ്ങള്‍ ചിലപ്പോള്‍ 'തീമതിലി'ല്‍ തട്ടി കരിഞ്ഞു പോയതായിരിക്കും.

രാജ് said...

ഫോട്ടോ ക്ലിക്ക് ചെയ്താല്‍ ഫുള്‍ സൈസ് കിട്ടുന്നില്ലല്ലോ. ഫോട്ടോയേക്കാളും രസായതു അതിന്റെ പിന്നിലെ കഥയാണേ :)

പാപ്പാന്‍‌/mahout said...

സിദ്ധാര്‍‌ത്ഥാ, വിവരണം കെങ്കേമം പക്ഷേ പടം നാസ്തി. പക്ഷിയുടെ മുഖമോ ആസനമോ ഒന്നും കാണാനില്ല്ല. എന്റെ ഏകാഗ്രതേടെ കുറവാണോ?

സിദ്ധാര്‍ത്ഥന്‍ said...

ഗൂഗിളിലിട്ട പടം കാണാന്‍വയ്യാത്തവര്‍ക്കുവേണ്ടിയതു്‌ ബക്കറ്റിലിട്ടിട്ടുണ്ടു്‌. അതിവിടെ

ഉമേഷ്::Umesh said...

പക്ഷിയെവിടെയെന്നു കാണാന്‍ അല്പം ബുദ്ധിമുട്ടി സിദ്ധാര്‍ത്ഥാ. നാളെ കണ്ണു ടെസ്റ്റു ചെയ്യാന്‍ പോകുന്നുണ്ടു്.

“ക്യാ മറ” കലക്കി!

ബിന്ദു said...

അതു കലക്കീല്ലൊ.. പടവും വിവരണവും ഉഗ്രന്‍ !!

വക്കാരീ... ഇനി ആരെയെങ്കിലും ഇതുപോലെ ഉപദേശിച്ചാല്‍... ശുട്ടിടുവേന്‍.. (കുറച്ചു ഉപദേശം വേണമായിരുന്നു. :) )

myexperimentsandme said...

എല്ലാവര്‍ക്കും തെറ്റി. സിദ്ധാര്‍ത്ഥന്‍ എടുത്തത് ആ മരച്ചില്ലകളുടെ തുമ്പത്തിന്റെ അഗ്രത്തിന്റെ ടിപ്പിലിരിക്കുന്ന ഒരു കൊതുകിനേയാ. അതിപ്പഴും അവിടിരിപ്പുണ്ട്. മനസ്സു നന്നായിരിക്കണം. എല്ലാരും കിളിയെ കണ്ടു. :)

Unknown said...

നല്ല രസികന്‍ വിവരണം.
മനസ്സു നന്നല്ലാത്തതു കൊണ്ട് ഞാന്‍ കൊതുകിനെ കണ്ടില്ല!!

Adithyan said...

സിദ്ധാര്‍ത്തോ,
വിവരണം അടിപൊളി. പടത്തിന്റെ കാര്യം പിന്നെ പ്രത്യേകം പറയണ്ടല്ലോ അല്ലേ പൊളിയാണെന്നു ;-)

കിളിയെ നോക്കി മാനംനോക്കി നടന്നു അറബീന്റെ ബണ്ടീന്റെ അടീല്‍ പോയി കേറാത്തതു ഭാഗ്യം...

Unknown said...

havoo... nnaalum ithrakkangadu nireekya ndaayilla...
keemaayittundeyy.. bahu keemam ttoo..
chillara illa.. ndaayirunnoo chaal thanikku noom ippoo naalanakal tharumaayirunnu

Followers