Tuesday, June 13, 2006

ചന്ദ്രേട്ടന്‍

ഗ്ലബ്ബിലൊരു നിലാവിട്ടതിനെ തുടര്‍ന്നു്‌ ഒറിജിനലിനെ തപ്പി നടപ്പുദീനം തുടങ്ങിയിട്ടു്‌ നാളേറെയായി. പിന്നെ കണ്ടനിലാവെല്ലാം ഭാസ്ക്കരന്മാഷിന്റെ പാട്ടിന്റെ ചേലുക്കുള്ളതു്‌. ഇതൊക്കെ വലുതായിവരട്ടെ എന്നുകാത്തിരുന്നവസാനം മിനിഞ്ഞാന്നു്‌ ഏതാണ്ടു്‌ മുക്കാല്‍ഭാഗം വളര്‍ന്ന ഒന്നിനെ കിട്ടി. ദുബായിലാണെങ്കില്‍ ഇപ്പൊ ഹ്യുമിഡിറ്റി 70 ശതമാനത്തിലധികം. എന്റെ പെട്ടിയില്‍ ഒന്നും പതിയുന്നില്ല. ഷട്ടര്‍ സ്പീഡു്‌ കുറച്ചു വച്ചെടുത്തതാണിവനെ.


പിറ്റേന്നു്‌, അതായതു്‌ ഇന്നലെ, കുറച്ചുകൂടെ മുഴുത്ത ഒന്നിനെ കിട്ടാനായി കുറേനേരം നോക്കിയിട്ടും കാണഞ്ഞപ്പോള്‍ മടുത്തു വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയില്ലതിനുമുന്‍പു്‌ പിറകേന്നൊരു കൂവല്‍.

"സിദ്ധാര്‍ത്ഥാ ദേണ്ടെടാ ചന്ദ്രന്‍"

ദേവനായതുകൊണ്ടു്‌ സത്യമായിരിക്കും. തിരിച്ചോടി. കാല്‍നടക്കാര്‍ക്കുള്ള പാലത്തിനു്‌ മുകളില്‍ കയറി തലങ്ങും വിലങ്ങും ക്ലിക്കി.

ങേഹെ മൂപ്പരു പിടിതരുന്നില്ല. ഒരണ്ണം ഇതാ. എന്റെ ക്യാമറയിലിതിങ്ങനെയേകിട്ടുന്നുള്ളൂ. എന്തു ചെയ്താല്‍ ക്ലിയറാവുമെന്നറിവുള്ളവര്‍ പറഞ്ഞു തരിക.

ഷട്ടര്‍ സ്പീഡു്‌ കുറച്ചുവച്ച വേറൊന്നിതാ.

ഇന്നു്‌ പൂര്‍ണ്ണചന്ദ്രനാണെന്നു്‌ തോന്നുന്നു. ഇന്നത്തേതില്‍ എന്തെങ്കിലും കിട്ടിയാലായി. നാളെമുതലിവന്‍ മെലിയാന്‍ തുടങ്ങും. പിന്നിനി ചന്ദ്രന്റെ പുറകെ വക്കാരിയാകാന്‍ ഞാനില്ല.

ഇപ്പൊഴാണു്‌ ഒരു ശ്ലോകം ഓര്‍മ്മവന്നതു്‌. ഉമേഷിനു്‌ ശരിയാക്കാനായി അതുമിടുന്നു.

അയമമൃതനിധാനം നായകോ പ്യോഷധീനാം

ശതഭിഷഗനുയാതം ശംഭു മൂര്‍ദ്ധോവതംസേ

വിരഹയതി നചൈനം രാജയക്ഷ്മാ ശശാങ്കം

ഹതവിധിപരിപാകം കേനവാ ലംഘനീയം

15 comments:

സിദ്ധാര്‍ത്ഥന്‍ said...

ആദ്യപടം ഗൂഗിളില്‍ ഹോസ്റ്റി. രണ്ടാമത്തേതു അപ്‌ലോഡു്‌ ചെയ്തപ്പോള്‍ ഗൂഗിള്‍ഭഗവാനു മൊഡ. പടം പോസ്റ്റില്‍ വരുന്നില്ല. നേരെ പോയി ബക്കറ്റിലിട്ടു.
അതു കൊണ്ടു തീര്‍ന്നില്ല പ്രശ്നം. ബക്കറ്റു തന്ന iamge URL എടുത്തു പേസ്റ്റു ചെയ്തപ്പോള്‍ അതു വേകാത്ത പരിപ്പു പോലെ അക്ഷരങ്ങളായി അവിടെ കിടന്നു. ഈ സംഭവം എഴുതിപ്പിടിപ്പിക്കാനറിയില്ലല്ലോ. തലയില്‍ ബള്‍ബു കത്തി. ആദ്യപടത്തിന്റെ ലിങ്ക്‌ Edit HTMLഇല്‍ കിടന്നതെടുത്തു്‌ അതിലെ യൂവാറെല്ലു മാറ്റി ബക്കറ്റിന്റെ പിടലിക്കിട്ടു.

ആഹാ പടം വന്നു.

ഇനി ഇതിന്റെ വലിപ്പം അഡ്ജസ്റ്റുചെയ്യുന്നതെങ്ങനാണാവോ. എന്തായാലും "കാണാനില്ലല്ലോ സിദ്ധാര്‍ത്ഥാ കണ്ണുഡാക്കിട്ടരുടെ ആടുത്ത്‌ പോണോ" ന്നൊന്നും ആരും ചോദിക്കില്ലല്ലോ. നോം കൃതാര്‍ത്ഥനായി

കുറുമാന്‍ said...

പടം പിടുത്തത്തിന്നു പുരോഗമനം ഉണ്ടല്ലോ സിദ്ധാര്‍ത്ഥാ.

ആദ്യത്തെ പടത്തിന്നിങ്ങനെ അടിക്കുറിപ്പിടാം (ഒമ്പതില്‍ ഒന്നു യതാര്‍ഥ ചന്ദ്രന്‍. ആ ചന്ദ്രനേത്?)

നിങ്ങലെല്ലാം പടം പിടുത്ത തുടങ്ങിയതാലോചിച്ച്, ചിന്തിച്ച്, ഇന്നലെ രാത്രി, മൂന്ന് ബീയറുമടിച്ച് കൃത്യം, എട്ടുമണി അമ്പത്തേഴും മിനിട്റ്റും കഴിഞ്ഞ നേരത്ത് വണ്ടിയോടിച്ച് വീടെത്താറായപ്പോള്‍, ലുലുവിന്റെ മുകളില്‍ ചന്രന്‍, ക്വാര്‍ട്ടറും, ഹാഫുമല്ലാതെ, അങ്ങിനെ ഞെളിഞ്ഞ് “ഫുള്‍” ആയി നില്‍ക്കുന്നു.

എന്നാല്‍ മൊബൈലില്‍ ഒരു പടം പിടിച്ച്, പോസ്റ്റാം എന്നു കരുതി, സൂം ചെയ്ത്, ക്ലിക്കമര്‍ത്തിയതും, ഫോണ്‍ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. ഫോട്ടൊ പിടിച്ചതിന്നു പകരം ഫോണ്‍, ബെല്ലടിച്ചയാളെ ലൈനില്‍ തന്നു.

ഹലോ..... ങാ ഹലോ.

അല്ലാ കുറുമാനെ, ബെല്ലടിക്കുന്നതിന്നുമുന്‍പെങ്ങനേയാ ഫോണ്‍ എടുക്കണേന്നൊരു ചോദ്യം (നമ്മുടെ ദേവേട്ടന്‍ തന്നെയായിരുന്നു ലൈനില്‍)?

സിദ്ധാര്‍ത്ഥന്‍ said...

ഹാവൂ,
പുരോഗമനമുണ്ടല്ലേ? അതു മതി.
നന്ദി കുറുമാന്‍.

പടത്തിന്റെ യൂവാറെല്ലുകള്‍ ഇവിടെ.
1
2
3

evuraan said...

കറുത്ത ബാക്ഗ്രൌണ്ടിലെ നീല അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ ഇത്തിരി പാടാണേയ്.. :)

അല്ലാ, വേര്‍ഡ് വേരിഫി വേണ്ടേ?

തണുപ്പന്‍ said...

ചന്ദിരങ്കുഞ്ഞേ, ചന്ദിരങ്കുഞ്ഞേ, തെങ്ങിന്‍റെ മണ്ടേല് കേറിയിരുന്നിട്ടെന്തെടുക്കുവാണ്? അന്തിക്കള്ള് കുടത്തേലാക്കി മോന്തിക്കുടിക്കുവാണോ....

ഓര്‍മ്മയുണ്ടോ ആ പാട്ട്?

saptavarnangal said...

സിദ്ധാര്‍ത്ഥന്‍,ദാ, ചന്ദ്രനെ ഒപ്പിയെടുക്കുന്നതിണ്റ്റെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടതു എങ്ങനെ എന്ന്‌ ഇതില്‍ സിമ്പിള്‍ അയി പറഞ്ഞിട്ടുണ്ടു..
Moon Photography
വായിച്ചു പഠിക്കു..പോയി ചന്ദ്രനെ ക്യാമറക്കുള്ളിലാക്കു.. !

സു | Su said...

നിലാവ് പുരോഗമിച്ചു വരുന്നുണ്ടല്ലോ :)

saptavarnangal said...

ഒരു കാര്യം പറയാന്‍ വിട്ടു പോയി..multiple exposure ഡിജിറ്റല്‍ ക്യാമറയില്‍ സാധരണ രീതിയില്‍ ഉണ്ടാകില്ല, അതു കൊണ്ടു ഫോട്ടോഷോപ്പ്‌ ഉപയോഗിക്കണം.. 2 ഫോട്ടോസ്‌ എടുക്കുക ,Photoshop il മെര്‍ജ്ജ്‌ ചെയ്യുക

( ഞാന്‍ ഇതു വരെ ചെയ്തിട്ടില്ല കേട്ടോ, ഫിലിം ക്യാമറയില്‍ 2 -3 തവണ ശ്രമിച്ചിട്ടുണ്ട്‌... ശരിയായില്ല)

ബിന്ദു said...

ശരിയാ സിദ്ധാര്‍ത്ഥാ.. കുറുമാന്‍ പറഞ്ഞതു പോലെ അടിക്കുറിപ്പിടാം. ആദ്യത്തെ പടത്തില്‍ ചന്ദ്രന്‍ ഏതാന്ന്‌ വക്കാരിയില്‍ ആശങ്ക. :)

കണ്ണൂസ്‌ said...

സിദ്ധു, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിത്‌ ഇഷ്ടായി.

സിദ്ധാര്‍ത്ഥന്‍ said...

ഏവൂരാന്‍, കുറുമാന്‍, സു, തണുപ്പന്‍, സപ്തവര്‍ണങ്ങള്‍, ബിന്ദു, കണ്ണൂസ്‌ എന്നിവരുടെ പ്രചോദനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു്‌ പടം പിടുത്തത്തിന്റെ ജൈത്രയാത്ര തുടരുന്നു. അടുത്തതു്‌ സൂര്യന്‍.
(ചന്ദ്രനെ വിട്ടു. സപ്തവര്‍ണ്ണങ്ങള്‍ സ്നേഹപൂര്‍വ്വം തന്ന പാഠങ്ങളൊക്കെ അടുത്ത ചന്ദ്രന്‍ വരുമ്പോഴാകട്ടേ). വെ. വെ. ഉടനേ കാണാം എവൂരാനെ.

ഉമേഷാ ശ്ലോകം കണ്ടോ ആവോ?

ഉമേഷ്::Umesh said...

ഈ പോസ്റ്റു കണ്ടു പടങ്ങളും കണ്ടു് ഒന്നോടിച്ചു വായിച്ചുപോയിരുന്നു. ശ്ലോകമുണ്ടെന്നറിഞ്ഞതു സിദ്ധാര്‍ത്ഥന്റെ ഇ-മെയില്‍ കിട്ടിയപ്പോഴാണു്. (അതും വല്ലപ്പോഴും നോക്കുന്ന യാഹൂവില്‍). താമസിച്ചതിനു ക്ഷമാപണം.

ആ ശ്ലോകം ഹിതോപദേശത്തിലേതാണു്. ഇങ്ങനെയാണു സാധനം:

അയമമൃതനിധാനം നായകോ പ്യോഷധീനാം
ശതഭിഷഗനുയാതഃ ശംഭു മൂര്‍ദ്ധോവതംസഃ വിസൃജതി ന ഹി ചൈനം രാജയക്ഷ്മാ ശശാങ്കം
ഹതവിധിപരിപാകഃ കേന വാ ലംഘനീയഃ


ഇതു ഞാന്‍ കേട്ടിട്ടുള്ള പാഠം. സിദ്ധാര്‍ത്ഥന്റെ പാഠവും (വിരഹയതി ന ചൈനം) ശരിയാണു്.

ഉമേഷ്::Umesh said...

ഇതെന്താ വരിയൊക്കെ കുളമായതു്? ഒന്നുകൂടി:

അയമമൃതനിധാനം നായകോ പ്യോഷധീനാം
ശതഭിഷഗനുയാതഃ ശംഭു മൂര്‍ദ്ധോവതംസഃ
വിസൃജതി ന ഹി ചൈനം രാജയക്ഷ്മാ ശശാങ്കം
ഹതവിധിപരിപാകഃ കേന വാ ലംഘനീയഃ

സിദ്ധാര്‍ത്ഥന്‍ said...

ഉമേഷ്‌ വന്നതും പോയതുമൊന്നും ഈയുള്ളവനറിഞ്ഞില്ലല്ലോ.
നന്ദി മാഷേ.

nalan::നളന്‍ said...

ചന്ദ്രേട്ടനാക്കിയോ ?
അടിപൊളി പടങ്ങള്‍ തന്നടേ!.
നിഴലും, നിലാവും ഒക്കെ കേമമായി.
പടങ്ങള്‍ കണ്ടിരുന്നു വായന ഡിം,സമയവും ഡിം..

Followers