Saturday, June 17, 2006

ഒരു സൂര്യന്‍ കൂടെ മരിച്ചുവീഴുന്നു




ദുബായ്‌ കോര്‍ണിഷില്‍ നിന്നുള്ള ദൃശ്യം.

picasa ഉപയോഗിച്ചു്‌ ബ്ലോഗിലേക്കു്‌ പടം കയറ്റുമ്പോള്‍ കാര്യങ്ങള്‍ എല്ലാം നടക്കുന്നുണ്ടു്‌. ബ്ലോഗ്ഗറുടെ പേരുവിവരം, വിലാസം മുതലായവ ചോദിക്കുന്നു, ഡ്രാഫ്റ്റ്‌ ആക്കിത്തരുന്നു, പ്രിവ്യൂ കാണിച്ചു തരുന്നു, പബ്ലിഷ്‌ ചെയ്യട്ടോ എന്നു ചോദിക്കുന്നു, ഉത്തരമെടുക്കുന്നു, അവസാനം പബ്ലിഷ്‌ ചെയ്തെന്നു വരെ പറഞ്ഞു കളയുന്നൂ ഈ മഹാന്‍. എന്നാല്‍ പോസ്റ്റ്‌ മാത്രമില്ല. ഇല്ല, കാണാനേയില്ല. ഞാനൊരു ദിവസം മുഴുവനും കാത്തിരുന്നു. കിം ഫലം? അതുപയോഗിച്ചെങ്ങനെ പോസ്റ്റാം എന്നറിയാവുന്നവര്‍ പറഞ്ഞു തരിക.

ഇനി ബക്കറ്റിലൊരെണ്ണം.

ഒന്നു്‌ ചീയുമ്പോള്‍....





ഇതുമിരിക്കട്ടെ ഒരു വഴിക്കു്‌ പോകുന്നതല്ലേ ;)



  

10 comments:

ചില നേരത്ത്.. said...

പടമെടുത്ത് പോസ്റ്റ് ചെയ്യല്‍ ഒരു നല്ല ഏര്‍പ്പാടാണല്ലോ..
എനിക്കും വേണം പടം പോസ്റ്റി പഠിക്കാന്‍.ഒരു ക്യാമറ വാങ്ങട്ടെ ആദ്യം
പടം നന്നായിരിക്കുന്നു..സണ്ബേണ്‍ ഉണ്ടാകുമോന്നൊരു പേടി പടം കാണുമ്പോള്‍ ..

reshma said...

ചന്തരനും സൂര്യനും കഴിഞ്ഞ്, ഇനി നച്ചത്രപടം ആയിരിക്കോ?
തമാശിച്ചതാണേ. കറുപ്പില്‍ ഈ സ്വര്‍ണ്ണസൂര്യന്‍ ഭംഗിയുണ്ടേ.

myexperimentsandme said...

ഗൌതം ബുദ്ധിയുള്ള സിദ്ധാര്‍ത്ഥാ, നല്‍ പട്.. രേഷ്മ പറഞ്ഞതുപോലെ ചന്തിരനേ, സൂരിയനേ, ഇനി നച്ചത്തിര നായകനാണോ?

തൂമ്പേം പിക്കാസും കോടാലീമൊന്നുമില്ലാതെ ബ്ലോഗറില്‍ നിന്നും നേരേ പോസ്റ്റിലോട്ട് താങ്ങാന്‍ പ്രശ്നമുണ്ടോ?

Kalesh Kumar said...

നല്ല പടം!

Adithyan said...

ഫോട്ടോഗ്രാഫിയില്‍ മാസ്റ്റര്‍ ആയിപ്പോയല്ലോ... ആഡംബരം പടം :-)

ബിന്ദു said...

ഇതില്‍ നടുവിലത്തെ പടം എനിക്കു ഭയങ്കര ഇഷ്ടായി.
:)

സു | Su said...

പോസ്റ്റൊക്കെ വിട്ട് ഫോട്ടോയിലേക്ക് കയറിയോ?
എന്തായാലും നന്നായിട്ടുണ്ട്.

ദേവന്‍ said...

ഇതേ സ്പോട്ടില്‍, ഇതേ സമയം ഞാനും പടം എടുത്തു. എം വീ ആദ്യ കോമ്പറ്റീഷന്‌
ഒന്നാം സമ്മാനം നളന്‍ കൊണ്ടു പോയി. പിന്നെയുള്ള സര്‍വ്വ സമ്മാനോം ആരണ്ടോ പെറുക്കിയെടുത്തു കൊണ്ടു പോയി.. പടം ബാക്കി..

http://www.malayalavedhi.com/Photography/competition1-5.jpg

കുറുമാന്‍ said...

ഇത്രയും കുറഞ്ഞ സമയത്തില്‍ ഇത്രയും പുരോഗമനമോ...കൊള്ളാം..

സൂര്യന്‍ കഴിഞ്ഞു, ചന്ദ്രന്‍ കഴിഞ്ഞു, ഇനി വ്യാഴമാണോ, അതോ കേതുവോ?

സിദ്ധാര്‍ത്ഥന്‍ said...

ഇബ്രു, രേഷ്മ, വക്കാരി, കലേഷ്‌,ആദി, ബിന്ദു, സു, ദേവന്‍, കുറുമാന്‍ എന്നിവര്‍ക്കും, പടങ്ങളാല്‍ മനം കവരപ്പെട്ടു്‌ കമന്റിടാതെ പോയവര്‍ക്കും പെരുത്തു നന്ദി.

Followers