Wednesday, June 21, 2006

അറബിനാട്ടിലല്ലാത്തവര്‍ക്കു്‌ -1

കജൂര്‍ (dates)


ഇതിപ്പോള്‍ പഴുത്തു തുടങ്ങിയിരിക്കുന്നു. പഴുത്തതിന്റെ പടം ഉടനേ വരും തല്‍ക്കാലം ഇതിനെ എല്ലാവരും പങ്കിടുക.




പിക്കാസും മണ്‍വെട്ടിയുമൊക്കെ ഉപയോഗിക്കാന്‍ മനസ്സുണ്ടായിട്ടല്ല വക്കാരീ. ഗൂഗിളിനു ചിലപ്പോള്‍ മൊഡ. പടം അപ്‌ലോഡിയെന്നുപറയും നമ്മള്‍ ചെന്നു നോക്കുമ്പോള്‍ പടവുമില്ല പൂടയുമുണ്ടാവില്ല. അതു കൊണ്ടാണു്‌ മറ്റു മാര്‍ഗ്ഗങ്ങളാരാഞ്ഞതു്‌. ഇപ്രാവശ്യം എല്ലാ പടവും ഗൂഗിളില്‍.

കുട്ട്യേടത്തിയുടേയും തുല്യദുഃഖിതരായ മറ്റുള്ളവരുടേയും ശ്രദ്ധയ്ക്കു്‌: "ഈ പടം കണ്ടിട്ടില്ലെങ്കില്‍ ബൂലോഗത്തെ ഏറ്റവും മികച്ച പടം നിങ്ങള്‍ കണ്ടിട്ടില്ല" (ക്രെഡിറ്റിടാന്‍ ഇതേതു സിനിമയുടെ പരസ്യവാചകമാണെന്നതു്‌ മറന്നു പോയി )

9 comments:

കുറുമാന്‍ said...

സിദ്ധാര്‍ത്ഥോ - ഇതിലും നല്ല കജൂറിന്റെ പടം വേണമെങ്കില്‍ പിടിക്കാമായിരുന്നു. അങ്ങനെ കുല കുലയായി കിടക്കുന്നത്.......ഇതൊരു ഞൊള്ളിക്കുല.....

അടുത്ത പടം ഇതിലും കലക്കണം കേട്ടോ......ചന്ദ്രനും, സൂര്യനും അടിപൊളിയായിട്ടിപ്പോ, ഈന്തനെകൊണ്ടു കുളമാക്കിയില്ലേന്നെനിക്കൊരു സംശയം

myexperimentsandme said...

പള്ളിമുറ്റത്ത് പള്ളിക്കൂടം. പള്ളിപ്പെരുന്നാല്‍ കെങ്കേമം. സ്പെഷല്‍ ഈന്തപ്പഴം. പെരുന്നാളിന് രണ്ട് ദിവസം മുന്‍പേ ലോഡുകണക്കിന് ഈന്തപ്പഴം പള്ളിമൈതാനത്ത് മറിക്കും. പഴം വീഴേണ്ട താമസം ഈച്ചകള്‍ സംസ്ഥാനസമ്മേളനം ആരംഭിക്കും. അണ്ണന്മാര്‍ നല്ല പളപളാ മിന്നുന്ന പ്ലാസ്റ്റിക് കൂടിനകത്തേക്ക് കുറെ ഈന്തപ്പഴം കയറ്റും. തീയില്‍ കാണിച്ച് പ്ലാസ്റ്റിക് ഉരുക്കി പായ്ക്ക് ചെയ്യും. ബാക്കി വലിയ കൊട്ടയ്ക്കകത്ത് ഓപ്പണായി. പെരുന്നാളുദിവസം കടകള്‍ വഴി നടക്കുന്നതിനിടയ്ക്ക് ഈന്തപ്പഴം വാങ്ങിക്കാന്‍ മോഹം. കടയുടെ മുമ്പില്‍ ചെന്നു. അമ്മ പറഞ്ഞു, മോനേ, ആ തുറന്ന് വെച്ചിരിക്കുന്നത് വാങ്ങിക്കേണ്ട, മുഴുവന്‍ ഈച്ചയായിരിക്കും. കൂടിനകത്തുള്ളത് വാ‍ങ്ങിച്ചാല്‍ മതി. സേഫാണല്ലോ.. അങ്ങിനെ കൂടിനകത്ത് അണ്ണന്മാര്‍ പഴമിട്ടപ്പോള്‍ കുടുങ്ങിയ ഈച്ചകളേയും കൂട്ടി ഈന്തപ്പഴങ്ങള്‍ തിന്നു. ഞങ്ങളതിനെ ഈച്ചപ്പഴം എന്നുവിളിച്ചു.

Anonymous said...

ദേവേട്ടാ
ഇവിടെ ഞങ്ങടെ ഫ്ലോറിഡായിലും ഉണ്ടെല്ലൊ ഈന്തപ്പനയും ഈന്തപ്പഴവും...

സിദ്ധാര്‍ത്ഥന്‍ said...

ഇവനെ ക്യാമറക്കകത്താക്കീട്ടു നാളുകുറേയായി കുറുമാ. കൃത്യമായിപ്പറഞ്ഞാല്‍ പെട്ടിവാങ്ങി രണ്ടാം നാള്‍. പോസ്റ്റാനൊത്തതിപ്പൊഴാ. പച്ചക്കായ കാണിച്ചുകൊടുക്കാനല്ലേ പാടവമൊന്നും പ്രദര്‍ശിപ്പിക്കേണ്ടെന്നു കരുതി. ;)

ഈച്ചപ്പഴമെന്നുമിതിനുപേരുണ്ടെന്നറിഞ്ഞതിപ്പോഴാണു്‌, സിംഹസഹവര്‍ത്തക:

അയ്യോ എല്‍ ജിയെ സത്യപ്പെടുത്താന്‍ ഒരു നിമിഷനേരത്തേക്കെങ്കിലും ദേവനായിമാറിയെങ്കില്‍ എന്നു ഞാനാശിച്ചു പോയി. അപ്പോള്‍ ഫ്ലോറിഡയിലുമുണ്ടല്ലേ ഇവന്‍. vkn പറഞ്ഞതു പോലെ അതി പുരാതന വര്‍ഗ്ഗമാണു്‌ കാണും കാണും.

സു | Su said...

നന്നായിട്ടുണ്ട് സിദ്ധാര്‍ത്ഥാ :)

എന്നാലും പഴയ നിലാവിന്റെ ഗ്ലാമര്‍ ഇല്ല ;)

keralafarmer said...

അറബിനാടിലല്ലാത്തവർക്കുവേണ്ടി ഇട്ടിട്ട്‌ അഭിപ്രായം പറയാതിരിക്കുന്നത്‌ ശരിയല്ലല്ലോ. ഈന്തപ്പഴം എന്റെ നാട്ടിലും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. ഇപ്പോൾ ചിലസ്ഥലങ്ങളിൽ കാണുമായിരിക്കും. തെങ്ങുകൃഷിയെക്കാൾ ലാഭമായിരിക്കുമെന്ന്‌ തോന്നുന്നു. ഇവിടം കേരളമെന്ന്‌ പേരുമാത്രമേയുള്ളു. നല്ല തെങ്ങു്‌ കാണണമെങ്കിൽ അയൽ സംസ്ഥാനങ്ങളിൽ പോകണം.

Anonymous said...

യ്യേ!..സിദ്ധര്‍ത്തേട്ടന്‍ ആയിരുന്നൊ? എന്റെ ചമ്മിയ ചിരി കാണെണമെങ്കിലും ഇപ്പൊ ഫ്ലോറിഡായില്‍ വരണം.. :)

ബിന്ദു said...

എനിക്കു നൊവാള്‍ജിയ വരുന്നു.. എത്ര പെട്ടി ചുവന്നതു കിട്ടിയതാ എന്നിട്ടിപ്പോള്‍ ...:(

Kalesh Kumar said...

കജൂര്‍ തന്നെ എത്ര ടൈപ്പാ! രാഗേഷേട്ടന്‍ (കുറുമന്‍)ഉദ്ദേശിച്ചത് അതാകും! കാണാന്‍ കുറച്ചൂടെ ഗെറ്റപ്പുള്ള കജൂറിന്റെ പടം പോസ്റ്റ് ചെയ്യാന്‍ പറ്റുല്ലേ? ആ കലക്കന്‍ പടത്തിനായി കാത്തിരിക്കുന്നു!

Followers