Monday, June 05, 2006

മുക്കാലിഫ


ഈ ബ്ലോഗ്ഗിന്റെ പേരുകേട്ടിട്ടറബിനാട്ടിലല്ലാത്തവര്‍ ദീപശിഖ ദര്‍ശിച്ച പെരുച്ചാഴി വര്യന്മാരെപ്പോലിരിക്കുന്നതെനിക്കു കാണാം (cr. v.k.n). മുക്കാലിഫ എന്നാല്‍ ഫൈന്‍ അഥവാ പിഴ. നോ ബാര്‍കിങ്ങ്‌-ന്റെ തൊട്ടുതാഴെ ബാര്‍ക്കു ചെയ്ത ഈ ബെന്‍സിന്റെ ഉടമ ഒരു കാശുകാരനായിരിക്കണമല്ലെങ്കില്‍ മുറൂറില്‍ വാസ്തയുള്ളയാള്‍ ( ദേ പിന്നേം പെരുച്ചാഴികള്‍- മുറൂറെന്നാല്‍ ഇവിടുത്തെ ട്രാഫിക്‌ ഓഫീസ്‌,വാസ്തയെന്നാല്‍ സ്വാധീനമെന്നും ശുപാര്‍ശയെന്നും അര്‍ഥം പറയാമെന്നു തോന്നുന്നു.) ആയിരിക്കണം. കാരണം പിറ്റേന്നു കാലത്തും അയാളാതവിടെ തന്നെ കൊണ്ടിട്ടു.

5 comments:

സിദ്ധാര്‍ത്ഥന്‍ said...

നേരത്തേയിട്ട ചിത്രം അതു ഡെഡിക്കേറ്റാക്കപ്പെടുകയും നേര്‍വഴി നടത്തണമെന്നപേക്ഷിക്കപ്പെടുകയും ചെയ്തിട്ടും മഹാപാപികള്‍ തിരിഞ്ഞു നോക്കാതെ വന്ന സന്ദര്‍ഭത്തില്‍ ഉടനെ തന്നെ ഒരു പടം കൂടെ ഇടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണു്‌ ഈയുള്ളവന്‍. മാന്യ ബ്ലോഗുകാര്‍ ക്ഷമിക്കുക. ഈയൊന്നു മാത്രമല്ല ഇനിയുള്ളവയും.

മുന്‍പിലത്തേതില്‍ കമന്റു രേഖപ്പെടുത്തി പ്രോല്‍സാഹിപ്പിച്ച പെരിങ്ങ്സ്‌ സൂ പോയിന്റ്‌ എന്നിവര്‍ക്കു്‌ അകൈതവമായ നന്ദി.

വക്കാരിമഷ്‌ടാ said...

അടിപൊളി. ഒരു ഗള്‍ഫ് കൊഞ്ചം കുളിര്‍മയോടെ കാണുന്നതിദാദ്യമായാ... എരി, പൊരി, ചൂട്... പക്ഷേ ഇതു നല്ല രസമാണല്ലോ. നല്ല തണുപ്പ് തോന്നുന്നു. അങ്ങിനെയെങ്കില്‍... എപ്പഴാ...... വിസയോ മറ്റോ വേണ്ടേ.. വേണ്ടേ വേണ്ട...

കുറുമാന്‍ said...

സിദ്ധാര്‍ത്ഥാ, ഒരു വെള്ളിയാഴ്ച കേമറയും കൊണ്ട് കരാമയിലേക്ക് പോര്. മുക്കാലിഫ,കാലിഫ, അര‍ക്കാലിഫ, വണ്ടി കെട്ടിതൂക്കല്‍, പൊക്കിമാറ്റല്‍ തുടങ്ങിയ കലാ പരിപാടികള്‍ ഞാന്‍ തന്നെ മുന്‍ കൈ എടുത്ത് പകര്‍ത്താനുള്ള അവസരം ഒരുക്കി തരുന്നതായിരിക്കും.

.::Anil അനില്‍::. said...

മൊട കാണിക്കാന്‍ ലവന്മാരെക്കഴിഞ്ഞല്ലേ ആരുമുള്ളൂ.
അല്ലാ, ആ റ്റാസ്കി അങ്ങനെയങ്ങിട്ടിട്ട് പോവാന്‍ ഒരുങ്ങുകയാണോ?

സിദ്ധാര്‍ത്ഥന്‍ said...

ഇതു വൈകുന്നേരമാ വക്കാരിയേ, സൂര്യന്‍ കത്തിച്ചുതീരാറായ സമയം. ഇതെടുത്തതു്‌ റാഷിദ്‌ ഹോസ്പിറ്റലിന്റെ ചില്ലിലൂടെ ആയതുകൊണ്ടു്‌ പിന്നേം മങ്ങി. അതാണീ സുഖം. എന്നുവച്ചിങ്ങോട്ടു വരണ്ട എന്നല്ല. വരുന്നതൊക്കെ ഒക്ടോബറിനും ഏപ്രിലിനുമിടയ്ക്കാക്കുന്നതാണു്‌ ബുദ്ധി.

വെള്ളിയാഴ്ച വന്നാല്‍ ഈ കലാപരിപാടികള്‍ക്കുപുറമേ വേറെ എന്തൊക്കെ കിട്ടും, കുറുമാ?

റ്റാസ്കി ആളിറക്കി പോയനിലേ. മുക്കാലിഫ കയ്യീന്നിടണമെന്നാണു്‌ ദുബൈ റ്റ്രാന്‍സ്പോര്‍ട്ടിന്റെ നിയമം. അതുകൊണ്ടവരു മൊഡ കാണിക്കൂല.

കാഴ്ച ഏവൂരാന്‍ പൊക്കുന്നില്ലല്ലോ അതിനാരെങ്കിലുമൊരു വഴിപറഞ്ഞുതരുമോ. കൈക്കൂലിയായി ദിര്‍ഹംസിന്റെ പടമിടാം.

Followers