Monday, June 05, 2006
ശ്രീഭൂവിലസ്ഥിര
ഈ പൂവിനെ ഡെഡിക്കേറ്റുന്നതു്, ഇതെടുത്ത ക്യാമറ വാങ്ങാനുപദേശിച്ച ദേവനും പിന്നെ വിദ്യക്കും.
ഫോട്ടോ കൊള്ളാമെന്നാലതിന്റെ ക്രെഡിറ്റെനിക്കും കൊള്ളില്ലെങ്കിലതിന്റെ ക്രെഡിറ്റു് ദേവനും എന്നര്‍ഥമുണ്ടോ ഈ ഡെഡിക്കേഷനു്?
ഹേയ് ഇല്ല മരംവെട്ടറിയാത്തതിനു് കോടാലിയെ....
കുമാര്‍, തുളസി, നളന്, വക്കാരി, യാത്രാമൊഴി, മുതലായ മുന്‍പേ ഗമിച്ച ഗോവര്യന്മാര് ഈ പോത്തിനെ നേര്‍വഴിക്കു നയിക്കുമെന്നു പ്രതീക്ഷിച്ചു കൊണ്ടു് ഈ ബ്ലോഗു് ഉല്‍ഘാടനം ചെയ്തു കൊള്ളുന്നു.
Subscribe to:
Post Comments (Atom)
7 comments:
ശ്രീഭൂവിലസ്ഥിര എന്നെഴുതിയതു എന്തുദ്ദേശിച്ചാ?
ദുബായില്‍ ഈ ഇടക്കാലത്തു് അരളി പൂത്തു നില്ക്കുന്നതു നിത്യവും കാണുന്ന കാഴ്ചയാണു്. എങ്കിലും ആ ചുവന്ന പൂവോ, നിശാചരന്മാരുടെ നീണ്ടു ചുവന്ന നഖങ്ങള്‍ കെട്ടിയാടുവാന്‍ ഉപകരിക്കുന്ന അകം ചുവന്ന ഇതളുകളോ തൊട്ട കാലം മറന്നു.
"ശ്രീഭൂവിലസ്ഥിര, അസംശയമിന്നു നിന്റെ
യാഭൂതിയെങ്ങു? പുനരെങ്ങു കിടപ്പിതോര്‍ത്താല്‍"
അധികതുംഗപദത്തില്‍ വിരാജിച്ചിരുന്ന പൂവിനെ താഴെ വീണുകിടക്കുന്നതു കണ്ടപ്പോള്‍ കുമാരനാശാനന്നുതോന്നിയതിന്നെനിക്കും തോന്നി പെരിങ്ങോടാ ;). അതാണാതലേക്കെട്ടു്.
വീണപൂവേ..... സിദ്ധാര്ത്ഥനാശാന്റെ വീണപൂവേ....
എന്നെനിക്കും പാടാന്‍ തോന്നുന്നു. :)
ഈ പൂക്കള്‍ നിലാവുപോലെ അനേകം അവസ്ഥയില്‍ ഉള്ളതാണോ? ;)
സിദ്ധുവര്ത്തഗുരോ, സ്വാറി. ഇത് താങ്കള്‍ ഇട്ടയുടനെ കണ്ടു. ഏതൊരാള്‍ പടം ബ്ലോഗ് തുടങ്ങിയാലും ആചാര്യന്മാരെ വന്ദിച്ചിട്ടുണ്ടോ എന്നു നോക്കി. ഉണ്ട്. ആചാര്യന്മാരുടെ ആചാര്യനെ (മൂത്ത മുത്തപ്പന്) വന്ദിച്ചിട്ടുണ്ടോ എന്നു നോക്കി. വക്കാരി എന്നു കണ്ടു. സന്തോഷായീ. നോം പ്രസാദിച്ചിരിക്കുന്നു എന്നു പറയാന്‍ ബ്ലോഗു കമന്റു തുറന്നപ്പോള്‍ ബ്ലോഗപ്പന് പറഞ്ഞു, പോയി പണി നോക്കഡേ, പിന്നെവാ എന്ന്. അതുകാരണം നേരത്തേ എഴുതിവെച്ചിരുന്ന പല കമന്റുകളും ദോ ഇന്നു രാവിലെയാണ് പോസ്റ്റിയത്.
ഇനി ഗൌരവത്തില്‍ കവിളില്‍ 15 പി.എസ്.ഐ എയര്‍. ഓരോ കക്ഷത്തിലും ഓരോ തേങ്ങ, പൊതിച്ചത്:
യെസ്, അപ്പോള്‍ ഫോട്ടൊഗ്രാഫിയില്‍ കമ്പം തുടങ്ങിയല്ലേ... ഈ പടം കൊള്ളാം. പക്ഷേ കുറേം കൂടി നന്നാക്കാനുണ്ട്. നമ്മള് ക്യാമറയിലെ ആ കുഞ്ഞുകണ്ണാടിയില്‍ കൂടെ നോക്കുമ്പോള്‍ എന്തു കാണുന്നു എന്നുള്ളതനുസരിച്ചാണ് പടങ്ങള്‍ ബ്ലോഗില്‍ വരുന്നത്. ഉദാഹരണത്തിന് നമ്മള് ഒരു പക്ഷിയെ ആണ് ഉന്നം വെക്കുന്നതെന്നോര്‍ക്കുക. ചില തുരപ്പന്മാര്, അതിരിക്കുന്ന ചില്ലയും, മരവും അയലോക്കത്തെ വീടും അവിടുത്തെ വീട്ടുകാരെയുമൊക്കെ കാണും. പാടില്ല. ഏകത്തില്‍ അഗ്രം വേണം. നമ്മള് ആ പക്ഷിയുടെ കണ്ണു മാത്രമേ കാണാവൂ. അങ്ങിനെയല്ലേ അര്‍ജ്ജുനനൊക്കെ പേരുകേട്ട ഫോട്ടോ പിടുത്തക്കാരായത്.
അതുകൊണ്ട് അങ്ങിനെയൊക്കെ പടം പിടിക്കൂ. വിജയീ ഭവ.
(ഹല്ല... ഉസ്താദുക്കന്മാരുടെ കൂടെ പേരിട്ട് തന്നെ വേണമായിരുന്നൂ അല്ലേ, ഈ പാവത്തിനിട്ട് താങ്ങാന്‍... :) )
വിഴുവുന്ന പൂവേ
കുമാരന് അണ്ണന്റെ വിഴുവുന്ന പൂവേ
..
ഹാവൂ. അവസ്സാനം ആ ലെന്‍സ് വെളിച്ചം കണ്ടു! ഡെഡിക്കേഷനു നന്ദി, അതുമായി ബന്ധപ്പെട്ട സകല ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവ്, കടകം. വിദ്യോട് പടം കണ്ട് അഭിപ്രായം എഴുതാന്‍ പറയാം.
സിദ്ധനാശാന്റെ വിഴുന്ന പൂവ് കൊള്ളാം..
വിഴുന്ന പൂവില്‍ തന്നെ തുടങ്ങിയത് നന്നായി..
അടുത്തത് എഴിച്ച പൂവ് പോരട്ട്..
Post a Comment