Wednesday, October 18, 2006

പൊഞ്ഞാറു്






ഇതു ദുബായിലെ പെട്രോള്‍ പമ്പു്. നേരം വെളുക്കുന്നതിനു് തൊട്ടുമുന്‍പെടുത്ത പടം. നാഴികയ്ക്കു നാല്‍പ്പതു വട്ടമിതു തന്നെ കാണുന്ന യൂയേയിക്കാര്‍ ക്ഷമിക്കുക. ഇതിവിടെ സ്ഥാപിച്ചതു് മറ്റൊരുദ്ദേശത്തിലാണു്.

അതു പറയാം.

ഞാന്‍ നാട്ടിലേക്കു് പോകുന്നു. മറ്റന്നാള്‍. അതായതു് ഒക്ടോബര്‍ 20നു്. അഞ്ചെട്ടുപത്തു വര്‍ഷമായി ഞാനിവിടെ തന്നെ താമസിക്കാന്‍ തുടങ്ങിയിട്ടു്. അപ്പോള്‍ പിന്നെ നാട്ടിലേക്കു പോകുമ്പോള്‍, അതൊരുമാസത്തിനെങ്കില്‍ അതിനു്, എനിക്കു് സ്വാഭാവികമായും സാധാരണ പറയപ്പെടുന്ന ഗൃഹാതുരത്വം ഉണ്ടാവേണ്ടതല്ലേ? അങ്ങനെ ഒരു മാസത്തേക്കു് എന്നില്‍ ടി സാധനം ഉളവാക്കിയേക്കാവുന്ന, ചില കാഴ്ചകളാണു് ഇവിടെ.

നേരത്തേ കണ്ട പെട്രോള്‍ പമ്പു് അതിലൊന്നാകുന്നു.

മിസ് ആവാന്‍ വേണ്ട മരങ്ങളും പുഷ്പങ്ങളുമടങ്ങിയ മനോഹര കാഴ്ചകളും ഇവിടെ വേണ്ടുവോളം

ഉദാഹരണം നമ്പര്‍ 1





ആഹാ എന്താ ഭങ്ങി!

ഉദാഹരണം നമ്പര്‍ 2






പോട്ടെ ഇതൊക്കെ അവിടെയുമുണ്ടെന്നു പറയാം.

എന്നാലിതോ?






പഴം ഉണങ്ങി ചപ്പി വരണ്ടതവിടേം കിട്ടും. ഇങ്ങനെ മരത്തേന്നു പൊട്ടിച്ചു തിന്നാനാഗ്രഹമുള്ളവരേ, നിങ്ങളെ ഗള്‍ഫ് മാടി മാടി വിളിക്കുന്നു.;)


പടത്തിലുള്ള ഈ കൊച്ചു്, ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരനും എന്റെ ബാല്യകാല കൂട്ടുകാരനും ബന്ധുവും ഒക്കെ ആയ ഒരാളുടേയും അയാളുടെ ഭാര്യ ആയ എന്റെ കസിന്റേയും പുത്രിയാകുന്നു. മാമ്മോദീസാ പേരു് ആഷ്‌ലി. വിളിപ്പേരു് ഫ്രൂട്ടി.
ഇവളും ഇപ്പറഞ്ഞ ഒരു മാസത്തെ നഷ്ടമാണു്. അതുകൊണ്ടവളുടെ പടം.






പിന്നെയെന്താ?
പിന്നെയീ ബൂലോകവും ബൂലോകരു മൊത്തവും.
ഹാവൂ നൊവാള്‍ജിയ തന്നെ! നൊവാള്‍ജിയ!

13 comments:

സിദ്ധാര്‍ത്ഥന്‍ said...

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.
എന്റേം കണ്ണൂസിന്റേം കരീം മാഷിന്റേം പെരുന്നാളിത്തവണ നാട്ടില്‍.

ജാതകവശാല്‍ 20-ആം തീയതി വരെ അവിടെ കാണുമെന്നാണു് കാണുന്നതു്. കര്‍മ്മഫലം കൊണ്ടതു നേരത്തേയാവനും മതി.

ഇടിവാളിന്റെ ടിക്കറ്റ് റെഡിയാക്കിക്കൊടുത്തവന്റേതുപോലെയല്ല എനിക്കു ശരിയാക്കിത്തരുന്നവനെങ്കില്‍ 20 നു് വൈകീട്ടു് സ്ഥലം വിടും.
വീണ്ടും സന്ധിക്കും വരൈ വണക്കം മേയര്‍കളേ.

Promod P P said...

സിദ്ധാര്‍ത്തോ
അപ്പോള്‍ നമുക്ക്‌ ഒരു ആലത്തൂര്‍ താലൂക്ക്‌ ബ്ലോഗര്‍ മീറ്റ്‌ നടത്താമല്ലെ.. കണ്ണൂസും നട്ടില്‍ പോകുന്നു എന്നറിഞ്ഞു. ഞാന്‍ 21 നു കാവശ്ശേരി വഴി ഒരു കറുത്ത മാരുതി എസ്റ്റീം കാറില്‍ അത്തിപ്പൊറ്റ ലക്ഷ്യമാക്കി പോകുന്നത്‌ കണ്ടാല്‍ ഞെട്ടണ്ട. ബെന്‍ഗളൂരില്‍ നിന്ന് കാര്‍ മാര്‍ഗമാണ്‌ വരുന്നത്‌. 26 വരെ അവിടെ കാണും

പട്ടേരി l Patteri said...

പടങ്ങള്‍ കലക്കി
ഇവിടെ നിന്നാല്‍ അവിടത്തെ നോവാള്‍ജിയ...
അവിടെ നിന്നാല്‍ ഇവിടത്തെ നോവാള്‍ജിയ
എന്നാലും സ്വന്തമായി ഇന്റെര്‍നെറ്റില്‍ ഒരു പിടി മണ്ണുള്ളതു കൊണ്ടൂ ഈ നോവാള്‍ജിയ കുറച്ചൊക്കെ കൊണ്ടു നടക്കാം അല്ലെ...
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു
ഒപ്പം ഇങ്ങനെയുള്ള കിടു കിടിലന്‍ പടങ്ങളും പിടിക്കണം ട്ടൊ (ഏതാ കാമറ ?)
വേഗം തിരിച്ചു വരൂ...പവിഴദ്വീപിലെ മീറ്റിനു 2 ചാറ്റു ചാര്‍ത്തേണ്ടതല്ലേ...സ്റ്റേജിനു മുകളിലും സ്റ്റേജിനു താഴെയും
ബോണ്‍ വോയേജ് :)
tczjkyfr - ithu kandu pidichavane kittiyirunnenkil :D

kusruthikkutukka said...

ഫ്രൂട്ടി നീയാളൊരു ക്യൂട്ടി ആണു ട്ടാ :D
ആ കള്ളച്ചിരി ബെസ്റ്റ്...എനിക്കിഷ്ടപ്പെട്ടു :)

mydailypassiveincome said...

ഫ്രൂട്ടി മാത്രമല്ല എനിക്കെല്ലാ ചിത്രങ്ങളും ഇഷ്ടപ്പെട്ടു.

Unknown said...

സിദ്ധാര്‍ത്ഥേട്ടാ,
ഫ്രൂട്ടിയും പെട്രോളും ഈന്തപ്പനയും ഇഷ്ടപ്പെട്ടു. നാട്ടില്‍ പോയി തമര്‍ത്തി ബെരീം... :-))

സിദ്ധാര്‍ത്ഥന്‍ said...

ശ്ശെടാ ഈ സംഭവമിതുവരെ ഏവൂരാന്‍ കണ്ടില്ലേ?

ഡേറ്റൊന്നു മാറ്റി വീണ്ടും പോസ്റ്റുന്നു. വൃത്തിയില്ലാത്ത പടങ്ങള്‍ മൂലം താ‍ഴെപ്പോയ എന്റെ പ്രൊഫൈലിനെ പൊക്കിക്കൊണ്ടുവരാനായി ആയവകളെ ചെറുതാക്കി പോസ്റ്റ് ചെയ്യുന്നു.
വലുതുവേണ്ടവര്‍ അതേല്‍ ഞെക്കുക.

വല്യമ്മായി said...

അവധിക്കാലം നന്നായി ചെലവഴിക്കാന്‍ കഴിയട്ടെ

സിദ്ധാര്‍ത്ഥന്‍ said...

ആലത്തൂരിലും പ്രാന്തന്മാരുടെ പ്രദേശങ്ങളിലുമുള്ളവരുടെ ശ്രദ്ധയ്ക്കു്:

21 നും 26 നും ഇടയ്ക്കെപ്പൊഴെങ്കിലും ഒരു മാരുതി എസ്റ്റീമില്‍ കൊള്ളാവുന്ന ആളുകളുമായി അധികം അകലെയല്ലാത്ത ഒരു സ്ഥലത്തു് ബ്ലോഗ് മീറ്റ് നടക്കുന്നതായിരിക്കും ബ്ലോഗ് തൊഴിലാളികളേവരും പങ്കെടുത്തു വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

പട്ടേരി ദില്‍ബന്‍ കുസൃതി മഴത്തുള്ളി മുതലായവരെ കണ്ടു ഞാന്‍ സന്തോഷവാനായി. ഞാന്‍ എടുത്ത പടങ്ങളിഷ്ടപ്പെടാനും ആള്‍ക്കാരോ! നന്ദി സുഹൃത്തുക്കളേ നന്ദി. പാനസോണിക് ലുമിക്സില്‍ ആണിവകളെ പിടിച്ചതു് പട്ടേരീ.

ദേവന്‍ said...

അക്കര നിക്കുമ്പോല്‍ ഇക്കരെ നൊവാള്‍ജിയ, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ നൊവാള്‍ജിയ.

1. തംബ്‌ നെയില്‍ മാറ്റി വലിയ പടം ഇടാമായിരുന്നു.

2. പമ്പിന്റെ പടം- ക്യാമറാ ചൂണ്ടിയത്‌ ഒരടി കൂടി ഇടത്തോട്ടായെങ്കില്‍ നൊവാള്‍ജിയ കെന്റക്കി ചിക്കനില്‍ ആയേനെ!

3. ഫ്രൂട്ടി- ഈന്തപ്പഴം പടം : അല്‍ തോവാര്‍ പാര്‍ക്കല്ലേ?

വിമാനം എപ്പോഴാ? എതു സ്റ്റാന്‍ഡീന്നാ?

സിദ്ധാര്‍ത്ഥന്‍ said...

ദുബായ് ഏറോപ്ലേന്‍ ബസ്‌സ്റ്റാന്‍ഡീന്നായിരിക്കും ടേക് ഓഫ്. എക്സ്പ്രസില്‍.

മറ്റേതു് അല്‍തവാര്‍ അല്ലാട്ടോ അതവരുടെ വീടിന്റെ മുറ്റത്തുള്ള മരം.

വലിയപടങ്ങളിട്ടപ്പൊ പ്രൊഫൈലു താഴെപ്പോയി. മാത്രമല്ല ചില പടങ്ങളും കേടു വന്നു. അതാണിങ്ങനയാക്കിയതു്.

മുസാഫിര്‍ said...

ഒരു സന്തോഷകരമായ അവധിക്കാലത്തിനു , എല്ലാ ആശംസകളും.

Anonymous said...

സിദ്ധാര്‍ത്ഥേട്ടാ
ഞാന്‍ അറിഞ്ഞു വന്നപ്പോഴേക്കും വെക്കേഷന്‍ കഴിഞ്ഞു കാണുമെന്നു തോന്നുന്നു.എന്തായലും ആ പാവം കൊച്ചിപിള്ളേരെ വധിച്ചുവല്ലേ മീറ്റിനു :)
ആ ഈന്തപ്പഴവും ഫ്രൂ‍ട്ടിപെണ്ണും നല്ല സ്വയമ്പന്‍ പടം...

Followers