Wednesday, November 26, 2008
Tuesday, November 25, 2008
Saturday, November 22, 2008
Thursday, November 20, 2008
Wednesday, November 19, 2008
നേരമ്പോക്കു്
വെയില് പൂത്തു നിന്നിരുന്ന ഇടവഴികളില്‍

യെ ദോലത് ഭി ലേ ലോ
യെ ഷൊഹ്രത് ഭി ലേലോ
ഭലേ ചീന് ലോ മുഝ്സേ മേരീ ജവാനി
മഗര്‍ ഹം കൊ ലോട്ടാ ദോ ബച്പന്‍ കാ സാവന്‍
വൊ കാഗസ് കി കഷ്തി വൊ ബാരിഷ് കാ പാനി
എന്നൊക്കെ പാടണമെന്നുണ്ടു് പക്ഷേ, രാജഗോപാലന്‍ സാറിന്റെ അടിയും രാജമ്മ ടീച്ചറിന്റെ നുള്ളും കണ്ടക്റ്ററുടെ ചീത്തവിളിയും ഒക്കെ ഓര്‍ക്കുമ്പോ...
പറയാന്‍ മറന്നു. പഴയ ലുമിക്സിന്റെ ക്യാമറ മുന്‍പിട്ട പോസ്റ്റിലെ കുട്ടിച്ചാത്തന് തകര്‍ത്തു. പുതിയതൊരെണ്ണം വാങ്ങി. ലുമിക്സ് തന്നെ. DMC-FZ8.
Wednesday, March 19, 2008
മാലാഖമാര്‍ നിറഞ്ഞ ആകാശത്തിന്റെ ഒരു തുണ്ടു്
കാഴ്ചകളില്‍ പോസ്റ്റിട്ടിട്ടു് ഏതാണ്ടൊരു വര്‍ഷത്തിലധികമായി. സത്യമായും ഈ കാലങ്ങളില്‍ ഒരു പോസ്റ്റിടണമെന്നു് എനിക്കുദ്ദേശമില്ലാഞ്ഞിട്ടല്ലായിരുന്നു. ചില ഭ്രമജനകമായ കാഴ്ചകള്‍ എന്റെ കണ്ണിനെ മറച്ചു കളഞ്ഞതാണു്.
ആദ്യത്തെ അരഡസന്‍ മാസങ്ങളില്‍ വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, എന്റെ കിടക്കയും മറ്റും ഞാന്‍ പതിവായി കിടക്കാറുള്ള മുറിക്കു പുറത്തു ഭംഗിയായി വിരിച്ച നിലയില്‍ കാണപ്പെട്ടു എന്നതൊഴിച്ചാല്‍. പിന്നീടൊരു ദിവസം നിലത്തു് ഓര്‍ക്കാതെ വച്ച ഒരു ടിഷ്യൂ ബോക്സിലെ ടിഷ്യൂകള്‍ നിലത്തു് ഛിന്നഭിന്നമായി കിടക്കുന്നതു കണ്ടയന്നു തൊട്ടാണു് ഞാനിതു കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതു്. വീട്ടിലെ വസ്തുക്കള്‍ പലതും ഉയര്‍ന്നു പോകുന്നതായി കാണപ്പെട്ടു. ടീപ്പോയ്ക്കു മുകളിലിരുന്ന ഫ്ലവര്‍വെയ്സും ടിവിയുടെ റിമോട്ടും ഡൈനിങ് ടേബിളിനു മുകളിലെത്തിയിരിക്കുന്നു. ഡൈനിങ് ടേബിളിനു മുകളിലെത്തിയിട്ടും അവ ടേബിളിന്റെ വശങ്ങളില് നിന്നും നടുഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നതായും കണ്ടു. പേരു തെറ്റിച്ചു് നിലത്തു വച്ചിരുന്ന ടേബിള്‍ ഫാന്‍ അവിടുന്നു് പൊങ്ങി ആദ്യം സ്റ്റൂളിലും പിന്നെ പേരു ശരിവച്ചുകൊണ്ടു് മേശപ്പുറത്തും കാണപ്പെട്ടു. കട്ടിലിനും അലമാരയ്ക്കുമൊക്കെ അടിയില്‍ നിന്നു്, നഷ്ടപ്പെട്ടുവെന്നു കരുതിയ പലസാധനങ്ങളും ഇറങ്ങി വന്നു് തുറസ്സായ സ്ഥലങ്ങളില്‍ എന്നെ കാത്തു കിടന്നു. നല്ല മലയാളം മനസ്സിലാകുന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരുന്ന എന്റെ ഭാര്യ പൊടുന്നനവേ എനിക്കു മനസ്സിലാകാത്ത ചില ഭാഷകളില്‍ സംസാരിച്ചു തുടങ്ങി. ചാച്ച്.. മ്മ.. ഇച്ച്ചു്...
ഈ ഭാഷയില്‍ തന്നെയാണു് ഞാനും ചിലപ്പോള്‍ സംസാരിക്കുന്നതെന്നു് തിരിച്ചറിഞ്ഞപ്പഴാണു് ബഹുമാനപ്പെട്ട ബൂലോകരേ, ഇതാരോടെങ്കിലും പറയണമെന്നെനിക്കു തോന്നിത്തുടങ്ങിയതു്. പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഈ ഭാഷയാണു് തൊണ്ടയില്‍ തടഞ്ഞതെന്നതിനാല്‍ അതിനു കഴിയാതെ പോയി. പകരം വല്ലവിധത്തിലും, ഇതിനൊക്കെ ഹേതുവെന്നു ഞാന്‍ കരുതുന്ന, ഒരു കാഴ്ചയെ പകര്‍ത്തിവയ്ക്കുന്നു.

ബിലാല്‍. എന്റെ പുത്രന്. അല്‍ ബറാഹയിലെ പ്രസവവാര്‍ഡിനുമുന്‍പില്‍ ഇവനെക്കാണാന്‍ പുലര്‍ച്ചെ മൂന്നേമുക്കാല്‍ മണി വരെ ഇരുന്ന ഇരുപ്പിനു് നാളെ ഒരു വയസ്സു തികയുകയാണു്. പടത്തില്‍ ക്ലിക്കിയാല്‍ കൂടുതല്‍ പടങ്ങള്‍ കാണാന്‍ സാധിച്ചേക്കും. എല്ലാവര്ക്കും സന്തോഷം.

Subscribe to:
Posts (Atom)