ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചതിവനാണു്. എന്റെ ഗുരു. ഞാനാദ്യമെടുത്തഫോട്ടോയുമിവന്റെ തന്നെ.

"ഇതു് കിച്ചന് അതു് ബാത്രൂം ഇതു വാതില്‍." അവന് എനിക്കു് പറഞ്ഞു തന്നു.
"ഡാ ആദ്യം അതു മലയാളത്തില്‍ പഠിക്കു് കിച്ചന് എന്നാല്‍ അടുക്കള" ഞാന്‍ പറഞ്ഞു.
"അപ്പോ ബാത്രൂം?" അവന്.
"കുളിമുറി" ഞാന്‍.
"അപ്പോ വാതില്‍?"
ഞാനെന്തു പറയും?
ഇപ്പൊഴേ ഇംഗ്ലീഷ് മലയാളം വിവേചനമുണ്ടാക്കി അവനെ വഴിതെറ്റിക്കാന്‍ ശ്രമിച്ച എന്നെ തല്ലിക്കൊല്ലണ്ടേ.
അവനാ വാതില്‍ തുറന്നു. ഞാന്‍ ക്യാമറ തപ്പിയെടുത്തു ക്ലിക്കി.

"എനിക്കന്ധകാരമായിരുന്നു ഇഷ്ടം. നീയിതുതുറന്നതെന്തിനു്?"
അവന് ചിരിച്ചു.
സകലമാന സമസ്യകളും പരിഹരിച്ചുതരുന്ന ഗുരുവിന്റെ ചിരി.
അതില്‍ എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടായിരുന്നു
