പറമ്പിക്കുളത്തു ആദ്യം കണ്ടതിവനെ ( ഏ?? ഇവനോ ഇവളോ? എസ്കൈറ്റ്മെന്റില്‍ അതു നോക്കാന്‍ വിട്ടു) ഡാമിനേതാണ്ടൊരു കി.മീ അകലെ അലഞ്ഞു തിരിഞ്ഞു വന്നു പെട്ടതാണത്രേ. ആനക്കൂട്ടത്തില്‍ ഇങ്ങനെ സംഭവിക്കുക അപൂര്‍വമാണു്. കൂട്ടം തെറ്റിയ കുഞ്ഞിനെ ഏതുവിധത്തിലും അവരന്വേഷിച്ചു കണ്ടു പിടിക്കും. അതിന്റെ തള്ളപ്പിടി മരിച്ചു പോയെങ്കില്‍ തന്നെ അക്കൂട്ടത്തിലെ നഴ്സ് അതിനെ സംരക്ഷിക്കും. ഇവനെ കണ്ടുകിട്ടുമ്പോള് 45 ദിവസം പ്രായമായിരുന്നു. ഞാന്‍ കാണുമ്പോള്‍ രണ്ടര മൂന്നു മാസമായി. രണ്ടായിരം രൂപയുടെ ഡെയ്ലി കണ്‍സമ്പ്ഷനാണെങ്കിലും ആനവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള കടലാസുകള്‍ ശരിയാകുന്നതു വരെ ഇവിടെ കഴിഞ്ഞേ പറ്റൂ.
പറമ്പിക്കുളത്തു നിന്നും ചാലക്കുടി ( ആനപ്പന്തം) വരെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ബ്രിട്ടീഷുകാര്‍ തീര്‍ത്ത ട്രാംവേയിലിപ്പോള്‍ വേ മാത്രമേയുള്ളൂ. ട്രാമുമില്ല ട്രാക്കുമില്ല. പാളം പിഴുതു പോയ കുരിയാര്‍കുറ്റി പാലത്തിന്റെ പടം നോക്കൂ.
1933-ല്‍ ഡോ. സലിം അലിയും ഭാര്യയും പറമ്പിക്കുളത്തു വന്നു താമസിച്ചു് പക്ഷികളെക്കുറിച്ചു പഠിച്ചിരുന്നു . അപ്പോഴെടുത്ത പടവും ഇപ്പഴുള്ള മുഖവും നോക്കൂ.
പാളവും മറ്റും പണിഞ്ഞതു് തടികടത്താനാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അക്കൂട്ടത്തിലൊരു തേക്കിനെ വിട്ടുകളഞ്ഞതിനിപ്പോ 450 വര്‍ഷമാണത്രേ പ്രായം. ഇതിനെ വെട്ടാനൊരുമ്പെട്ടപ്പോള്‍ രക്തം പൊടിഞ്ഞതായാണു് ഐതിഹ്യം. കാടര്‍ ( അവിടെ ഇപ്പഴുള്ള ട്രൈബ്) അതിനെ കന്നിമരമെന്നു വിളിച്ചു. അതിന്റെ പടം എടുത്തപ്പഴേക്കും വൈകുന്നേരമായിരുന്നു.
പ്രമാണകോടിയെപ്പറ്റി എം ടി പറഞ്ഞതു പോലാണീ സ്ഥലം. ഒന്നര ദിവസമേ അവിടേയുണ്ടായിരുന്നുള്ളുവെങ്കിലും ഒരാണ്ടത്തേക്കുള്ള ഊര്‍ജ്ജം കിട്ടി.
കാമറ് നിക്കണ്‍ ഡി 5000. കിട്ടിയിട്ടു് പത്തമ്പതു ദിവസമേ ആയുള്ളൂ. പണി പഠിച്ചു വരുന്നേയുള്ളൂ.
ഗുരുവിനൊഴിവില്ല. എന്നാലും അവിടെ കണ്ട മൃഗങ്ങളുടെ ഓരോ സാമ്പിള്‍ ചുവടെ.
ഇവളിതെന്നാ ഭാവിച്ചാ?
ഇതല്ലാതെ ഭാഗ്യം തുണച്ച ഒരു പടം കൂടെ. കൈയിലുള്ള 70-300 ലെന്‍സില്‍ മാനുവല്‍ ഫോക്കസേ നടക്കൂ. ഇവരടികൂടിയതൊരു 2 മിനിറ്റു നേരം മാത്രം അതിനിടയില്‍ ദിങ്ങനെ ഒരു കാഴ്ച കിട്ടി. ഊക്കായി. ല്ലേ? ;)